അരങ്ങേറി രാജാവിന്റെ മകന്‍; ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ആദ്യ U-16 ദേശീയ മത്സരത്തില്‍ പറങ്കിപ്പടയ്ക്ക് ജയം

Wait 5 sec.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 16 ടീമിനായി അരങ്ങേറ്റം കുറിച്ചു. ഗംഭീരജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്. ആതിഥേയരായ തുര്‍ക്കിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം.തുര്‍ക്കിയയിലെ അന്റാലിയയില്‍ നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് സി പിയുടെ സാമുവല്‍ ടവാരെസും എസി ബ്രാഗയുടെ റാഫേല്‍ കാബ്രലുമാണ് ഗോളുകള്‍ക്ക് നേടിയത്. സ്റ്റോപ്പേജ് സമയത്ത് ആണ് റൊണാള്‍ഡോ ജൂനിയര്‍ മൈതാനത്ത് എത്തിയത്. 15കാരനായ റൊണാള്‍ഡോ ജൂനിയര്‍ പിതാവ് കളിക്കുന്ന സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെ യൂത്ത് അക്കാദമിയുടെ ഫോര്‍വേഡാണ്.Read Also: അഹമ്മദാബാദിലെ കടം മെല്‍ബണില്‍ വീട്ടാന്‍ ഇന്ത്യ; 90,000 കാണികള്‍ക്ക് മുന്നില്‍ കങ്കാരുക്കളെ തീര്‍ക്കാന്‍ സൂര്യകുമാര്‍ യാദവും സംഘവുംഫെഡറേഷന്‍സ് കപ്പ് ടൂര്‍ണമെന്റിന്റെ ഭാഗമായി പോര്‍ച്ചുഗലിന്റെ U16 ടീം തുര്‍ക്കിയില്‍ കളിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ആദ്യത്തേതായിരുന്നു ഈ മത്സരം. ശനിയാഴ്ച പോര്‍ച്ചുഗല്‍ വെയില്‍സിനെ നേരിടും. തിങ്കളാഴ്ച ഇംഗ്ലണ്ടാണ് എതിരാളികൾ. അതോടെ പോർച്ചുഗലിൻ്റെ ടൂര്‍ണമെന്റ് മത്സരങ്ങൾ അവസാനിക്കും.ഈ വര്‍ഷം ആദ്യം പോര്‍ച്ചുഗലിന്റെ U15 ടീമിനായി റൊണാള്‍ഡോ ജൂനിയര്‍ കളിക്കളത്തില്‍ ഇറങ്ങുകയും ഗോള്‍ നേടുകയും ചെയ്തിരുന്നു.The post അരങ്ങേറി രാജാവിന്റെ മകന്‍; ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ആദ്യ U-16 ദേശീയ മത്സരത്തില്‍ പറങ്കിപ്പടയ്ക്ക് ജയം appeared first on Kairali News | Kairali News Live.