പഴശ്ശിരാജ എൻഎസ്എസ് കോളേജ് ബോയ്സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു: പ്രതിഷേധിച്ച് എസ്എഫ്ഐ

Wait 5 sec.

പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ. ഹോസ്റ്റലിൻ്റെ ശോചനീയാവസ്ഥ ഉന്നയിച്ച് എസ്എഫ്ഐ നിരവധി തവണ നിവേദനം നൽകിയിട്ടും പ്രിൻസിപ്പാളും കോളേജ് അധികാരികളും നടപടിയെടുത്തില്ലെന്ന് എസ്എഫ്ഐ പറഞ്ഞു. ഹോസ്റ്റലും പരിസരവും കാടുമൂടി കിടക്കുകയാണ്. ഹോസ്റ്റലിൻ്റെ ശോചനീയാവസ്ഥ ഉന്നയിച്ച് എസ്എഫ്ഐ നിരവധി തവണ നിവേദനം നൽകിയിട്ടും പ്രിൻസിപ്പാളും കോളേജ് അധികാരികളും മുഖം തിരിഞ്ഞ് നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം വരെ ഈ വിഷയത്തിൽ വിദ്യാർത്ഥികൾ ഒന്നടങ്കം ആശങ്ക പ്രകടിപ്പിക്കുകയും പ്രിൻസിപ്പാളിനെ കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പാമ്പുകളുടെയും മറ്റു വിഷജന്തുക്കളുടെയും കേന്ദ്രമായി കോളേജ് ഇതിനോടകം മാറിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വവും സ്വൈര്യമായ പഠനവും ഉറപ്പുവരുത്തേണ്ടത് കോളേജിൻ്റെ ഉത്തരവാദിത്വമാണെന്നിരിക്കെ ഇത്തരം സംഭവങ്ങൾ പ്രിൻസിപ്പാലിൻ്റെയും കോളേജ് അധികാരികളുടെയും അനാസ്ഥ സൂചിപ്പിക്കുന്നതാണെന്ന് എസ്എഫ്ഐ പറഞ്ഞു.ALSO READ: ആര്‍ത്തവ അവധിക്ക് സാനിറ്ററി പാഡിന്റെ ചിത്രം കാണിക്കണം; വനിതകളെ അപമാനിച്ച് ഹരിയാന സര്‍വ്വകലാശാല സൂപ്പര്‍വൈസര്‍വിദ്യാർത്ഥികളുടെ ശബ്ദമായി പ്രവർത്തിക്കേണ്ട കോളേജ് യൂണിയൻ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തത് തികച്ചും അപലപനീയമാണെന്നും ഇതിനെതിരെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പഴശ്ശിരാജ എൻഎസ്എസ് കോളേജ് എസ്എഫ്ഐ പ്രസ്താവനയിലൂടെ പറഞ്ഞു.The post പഴശ്ശിരാജ എൻഎസ്എസ് കോളേജ് ബോയ്സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു: പ്രതിഷേധിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.