വിദ്യാര്‍ഥികളുമായി സംഘര്‍ഷം; കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് – പന്തീരങ്കാവ് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന ഗാലക്‌സി ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പണിമുടക്ക്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പോകുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം. ഇന്നലെ വൈകീട്ടും ബസുകാരും വിദ്യാര്‍ത്ഥികളും ഈ വിഷയത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് രാവിലെ സംഘര്‍ഷത്തില്‍ അവസാനിച്ചത്.കോഴിക്കോട് പി വി എസ് ആശുപത്രിക്ക് സമീപമാണ് സംഭവം. മര്‍ദനമേറ്റ രണ്ട് ബസ് ജീവനക്കാര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.