ബിഹാറിൽ കേരള മോഡൽ വികസനം ഉയർത്തി പ്രചരണം നടത്തുമെന്ന് മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. ബിഹാറിൽ നിതീഷ് സർക്കാരിൻ്റെ കീഴിൽ ഒരു വികസനവും നടക്കുന്നില്ല. അഴിമതിയാണ് അവിടെ നടക്കുന്നത് എന്ന് ബൃന്ദ കാരാട്ട് വിമർശിച്ചു. വിദ്യാഭ്യാസ മേഖലയെയും, ആരോഗ്യ മേഖലയെയും നിതീഷ് സർക്കാർ ഇല്ലാതാക്കുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.Also read: കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ഏറ്റുമുട്ടി; മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസുകൾ ഇതിനെതിരെ ശക്തമായ പ്രചരണം മഹാഗഡ്ബന്ധൻ നടത്തുമെന്നും ബൃന്ദ കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു. കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്ന എൻഡിഎ സർക്കാർ അദാനിക്ക് 1 രൂപ നിരക്കിൽ ഏക്കറുകണക്കിന് ഭൂമി നൽകുന്നുണ്ട്. അഴിമതി മാത്രമാണ് നിതീഷ് സർക്കാരിൻ്റെ കീഴിൽ നടക്കുന്നതെന്നും ബൃന്ദ കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു.Senior CPI(M) leader Brinda Karat says that the Kerala model of development will be promoted and promoted in Bihar.The post ‘ബിഹാറിൽ കേരള മോഡൽ വികസനം ഉയർത്തി പ്രചരണം നടത്തും’: ബൃന്ദ കാരാട്ട് appeared first on Kairali News | Kairali News Live.