അറബിക്കടലിന്‍റെ റാണിയുടെ ശിരസിൽ പുതിയൊരു പൊൻതൂവൽ കൂടി; മാലിന്യമുക്ത നഗരമെന്ന നേട്ടത്തിൽ കൊച്ചി

Wait 5 sec.

മാലിന്യമുക്ത നഗരമെന്ന നേട്ടവുമായി കൊച്ചി. മന്ത്രി പി രാജീവ്‌ നഗരത്തെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. നേട്ടം സ്വന്തമാക്കാൻ പ്രവർത്തിച്ച ഹരിതകർമസേനാ അംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ ഏറ്റവും വലിയ നഗരം സമൂഹം വസിക്കുന്ന ഇടമാണ് കൊച്ചി. ആ നഗരത്തെ മാലിന്യമുക്തമാക്കാൻ കൊച്ചി കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങളാണ് ഇന്ന് വിജയം കണ്ടത്. അതിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ആദരിച്ച് കൊണ്ടാണ് മാലിന്യമുക്ത നഗരമെന്ന നേട്ടം മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത്. ALSO READ; ‘സമത്വത്തിലും സാമൂഹികനീതിയിലും മാനുഷികവികസനത്തിലും അടിയുറച്ച നവകേരളമാണ് ലക്ഷ്യം’; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ശുചീകരണ തൊഴിലാളികളാണ്‌ കൊച്ചിയെ ഒന്നാമതെത്തിച്ചതെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. മാലിന്യം ശേഖരിക്കാനായുള്ള പത്ത്‌ ഇലക്ട്രിക്‌ കാർട്ടുകൾ മന്ത്രി ഫ്ലാഗ്‌ഓഫ് നടത്തി.കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ആണ്‌ ഗാർബേജ് ബോക്സും ടിപ്പിംഗ് മെക്കാനിസവും ഘടിപ്പിച്ച പത്ത് ഇലക്ട്രിക് കാർട്ടുകൾ നിർമിച്ച്‌ കോർപറേഷന് കൈമാറിയത്‌.News Summary: Kochi has achieved the feat of becoming a garbage-free city. Minister P Rajeev declared the city garbage-free.The post അറബിക്കടലിന്‍റെ റാണിയുടെ ശിരസിൽ പുതിയൊരു പൊൻതൂവൽ കൂടി; മാലിന്യമുക്ത നഗരമെന്ന നേട്ടത്തിൽ കൊച്ചി appeared first on Kairali News | Kairali News Live.