കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക്; വരുത്തി വയ്ക്കുന്നത് വലിയ വിപത്ത്, കാൻസറിന് വരെ സാധ്യതയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

Wait 5 sec.

ജീവിതത്തിൽ പലർക്കും ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യങ്ങളിൽ ഒന്നാണ് പെർഫ്യൂം. ഒരു നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം പലരുടെയും ആത്മവിശ്വാസം കൂട്ടും. പെര്‍ഫ്യൂം വാങ്ങുമ്പോൾ പല കടക്കാരും പറഞ്ഞു തരാറുണ്ട് ചെവിയുടെ പുറകിലും കഴുത്തിലും ഒക്കെ ഇത് ഉപയോഗിക്കണമെന്ന്. എന്നാൽ ഇങ്ങനെ നേര്‍ത്ത ചര്‍മ്മമുള്ളയിടത്ത് പെര്‍ഫ്യൂം ഉപയോഗം നമ്മളെ മാരകമായ പല അസുഖങ്ങളിലേക്കും നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.പല പെര്‍ഫ്യൂമുകളിലും ഫ്താലേറ്റുകള്‍, പാരബെന്‍സ്, സിന്തറ്റിക മസ്‌കുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ കഴിവുള്ള കെമിക്കലുകളാണ്. അതുകൊണ്ട് തന്നെ ഇവയെ എന്‍ഡോക്രൈന്‍-ഡിസ്‌റപ്റ്റിംഗ് കെമിക്കലെന്നാണ് വിളിക്കുന്നത്.ALSO READ: കാൻസർ വരാൻ സാരിയും ഒരു കാരണം..! ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാംനേര്‍ത്ത ചര്‍മ്മമുള്ളയിടമാണ് കഴുത്ത്. ഇതിന് പുറമേ തൈറോയിഡ് ഗ്രന്ഥിയും ഇവിടെ സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഇവിടെ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ അസന്തലുതാവസ്ഥ, തൈറോയിഡ് തടസ്സം, ഉപാചായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. ദീര്‍ഘകാലമായി ഇവ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പോലുള്ള ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്‍സറിന് സാധ്യതയുണ്ടായേക്കാം. ഫോട്ടോസെന്‍സിറ്റിവിറ്റി, കറുത്ത പാടുകള്‍, അലര്‍ജി, പിഗ്‌മെന്റേഷന്‍ എന്നീ ചർമരോഗങ്ങൾക്കും കാരണമായേക്കാം.കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടാതെയിരിക്കുന്നതാണ് നല്ലത്. ദോഷകരമായ സിന്തറ്റിക് കെമിക്കലുകളുകളുള്ള പെര്‍ഫ്യൂമുകള്‍ വിട്ട് ജൈവ പെര്‍ഫ്യൂമുകളിലേക്ക് മാറുന്നതും ശരീരത്തിന് നല്ലതാണ്.The post കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക്; വരുത്തി വയ്ക്കുന്നത് വലിയ വിപത്ത്, കാൻസറിന് വരെ സാധ്യതയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ appeared first on Kairali News | Kairali News Live.