ആറ്റുകാല്‍ അര്‍ബന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; ‘സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ വീടിനടുത്ത് ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം’; മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ വീടിനടുത്ത് ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആറ്റുകാല്‍ അര്‍ബന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നാടിന് സമര്‍പ്പിച്ച സന്തോഷ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമായ ആറ്റുകാല്‍ നഗര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് മന്ത്രി നിര്‍വഹിച്ചത്.എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാലില്‍ നഗര സാമൂഹിക ആരോഗ്യ കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. നാല് കണ്‍സള്‍ട്ടേഷന്‍ മുറികള്‍, ഫാര്‍മസി, ഫിസിയോ തെറാപ്പി യൂണിറ്റ്, ലിഫ്റ്റ് തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.Also read – 2025 ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: കേരള ജ്യോതി ഡോ. എം ആർ രാഘവവാര്യർക്ക്; പി ബി അനീഷിനും രാജശ്രീ വാര്യർക്കും കേരള പ്രഭഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…ആറ്റുകാൽ അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നാടിന് സമർപ്പിച്ചു.സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ വീടിനടുത്ത് ലഭ്യമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം യാഥാർത്ഥ്യമാവുകയാണ്. ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമായ ആറ്റുകാൽ നഗര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാലിൽ നഗര സാമൂഹിക ആരോഗ്യ കേന്ദ്രം നിർമിച്ചിട്ടുള്ളത്. നാല് കൺസൾട്ടേഷൻ മുറികൾ, ഫാർമസി, ഫിസിയോ തെറാപ്പി യൂണിറ്റ്, ലിഫ്റ്റ് തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ചുകൊണ്ട് സർക്കാർ മുന്നോട്ട് പോവുകയാണ്.The post ആറ്റുകാല്‍ അര്‍ബന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; ‘സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ വീടിനടുത്ത് ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം’; മന്ത്രി വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.