ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി, ട്രെയിൻ നമ്പർ 16649/16650 ആയ പരശുറാം എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. ഈ സ്റ്റോപ്പ് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നിലവിൽ വരിക. മികച്ച കണക്റ്റിവിറ്റിക്കും (connectivity) സുഗമമായ യാത്രയ്ക്കുമായിട്ടാണ് ഈ നടപടി.പുതിയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുന്ന തീയതികൾ റെയിൽവേ അറിയിച്ചിട്ടുണ്ട്: മംഗലാപുരം സെൻട്രലിൽ (Ex. #Mangaluru Central) നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്ക് ഇത് 2025 നവംബർ 01 മുതൽ നിലവിൽ വരും. നാഗർകോവിലിൽ (Ex. #Nagercoil) നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്ക് ഈ മാറ്റം 2025 നവംബർ 02 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ സ്റ്റോപ്പ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.ALSO READ: കെ എസ് ആര്‍ ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക്; ഷെഡ്യൂളിങില്‍ ഓണ്‍ലൈന്‍ സംവിധാനം, എ ഐയിലൂടെ വാഹനങ്ങളെ നിയന്ത്രിക്കുംമംഗലാപുരത്തിനും കന്യാകുമാരിക്കും ഇടയിലോടുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് പരശുറാം എക്സ്പ്രസ്. കേരളത്തിലൂടെ പകൽമാത്രം ഓടുന്ന രണ്ടു വണ്ടികളിൽ ഒരു വണ്ടിയാണ് ഇത്. ഈ വണ്ടി തുടങ്ങിയ സമയത്ത് മംഗലാപുരത്തുനിന്നും കൊച്ചിവരെ ആയിരുന്നു ഓടിയിരുന്നത്. 16649(മംഗലാപുരം – നാഗർകോവിൽ), 16650(നാഗർകോവിൽ – മംഗലാപുരം) എന്നിവയാണ് തീവണ്ടിയുടെ നമ്പറുകൾ. മുഴുവനായും വൈദ്യുതീകരിച്ച ലൈനിലൂടെ ഓടുന്ന വണ്ടി ആണ് പരശുറാം.The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ഇനി മുതൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് appeared first on Kairali News | Kairali News Live.