ശബരിമല സ്വര്‍ണമോഷണ കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയുമാണ്. ഗൂഢാലോചനയില്‍ സുധീഷ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് റിമാന്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നെന്നും ഇത് ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാന്‍ ഗൂഡാലോച നടത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണ പാളികളെ വെറും ചെമ്പ് പാളികള്‍ എന്ന് എഴുതുകയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോര്‍ഡിന് തെറ്റായ ശുപാര്‍ശ കത്ത് നല്‍കുകയും ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു.Also read – ‘കേരളം കൈവരിച്ച ഒരു ചരിത്ര നേട്ടത്തെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അവഹേളിക്കാനുള്ള ശ്രമം; ഓണ്‍ലൈന്‍ കത്തില്‍ ഒപ്പുവച്ചവരുടെ വിമര്‍ശനം വസ്തുതകള്‍ക്ക് നിരക്കാത്തത്’: മന്ത്രി വി ശിവന്‍കുട്ടിതുടര്‍ന്ന് മഹസ്സറുകളിലും വെറും ചെമ്പ് തകിടുകള്‍ എന്ന രേഖപ്പെടുത്തി. മഹസര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണo കൈവശപ്പെടുത്താന്‍ അവസരം ഒരുക്കിതായും റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നു.ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയില്‍ സുധീഷിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം സുധീഷിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. SIT തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.The post ശബരിമല സ്വര്ണ്ണ മോഷണക്കേസ്; ഗൂഢാലോചനയില് സുധീഷ് കുമാറിന് പങ്കെന്ന് റിമാന്ഡ് റിപ്പോര്ട്ട് appeared first on Kairali News | Kairali News Live.