കുറെ നാളുകളായി പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ; ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മമ്മൂട്ടി

Wait 5 sec.

കേരളത്തിന് തന്നെക്കാൾ ചെറുപ്പമെന്ന് നടൻ മമ്മൂട്ടി. കേരളത്തിന് എന്നെക്കാൾ നാലഞ്ച് വയസ്സ് കുറവാണ്. അഞ്ചെട്ട് മാസത്തിനുശേഷം ഞാനൊരു പൊതു വേദിയിൽ പ്രത്യക്ഷപ്പെടുകയാണ്. അത് കേരളപ്പിറവി ദിനമായതിൽ അതിയായ സന്തോഷം എന്നും അദ്ദേഹം തിരുവനന്തപുരത്തെ ചടങ്ങിൽ പറഞ്ഞു.സാമൂഹ്യ സേവന രംഗത്ത് നാം ഒരുപാട് മുന്നിലാണ്. നമ്മുടെ സാമൂഹ്യബോധത്തെയും ജനാധിപത്യബോധത്തിന്റെയും ഭാഗമായാണ് ഇത്. അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതി ദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഒരു വലിയ കടമ്പയാണ്. പലതും കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ചിട്ടുണ്ട്. സമർപ്പണം നമ്മുടെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.ALSO READ: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പല്ല, യാഥാർഥ്യം; തട്ടിപ്പെന്ന നിർഭാഗ്യകരമായ പരാമർശം ഇന്ന് കേൾക്കേണ്ടി വന്നു: മുഖ്യമന്ത്രികുറെ നാളുകളായി ഒരു പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനമാണ്. രാജപാതകളോ കെട്ടിടങ്ങളോ നിർമ്മിക്കുന്നതുകൊണ്ട് വികസനം ആകില്ല. ദാരിദ്ര്യം പരിപൂർണ്ണമായി തുടച്ചു മാറ്റപ്പെടണം. ദാരിദ്ര്യം പൂർണമായും മുക്തമായ സ്ഥലം എന്റെ അറിവിൽ ഇല്ല. കേരളം വലിയ പ്രയത്നമാണ് നടത്തുന്നത്. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടെങ്കിലും വിശക്കുന്ന വയറിനെ കൂടിക്കണ്ടു വേണം വികസനം പൂർത്തിയാകേണ്ടത്. അതിനുള്ള ആരംഭം ആകട്ടെ ഇന്നത്തെ പ്രഖ്യാപനം എന്നും അദ്ദേഹം പറഞ്ഞു.The post കുറെ നാളുകളായി പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ; ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മമ്മൂട്ടി appeared first on Kairali News | Kairali News Live.