അതിദാരിദ്ര്യമുക്ത കേര‍ളം; ചരിത്രനേട്ടത്തിൽ ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എസ്എഫ്ഐ

Wait 5 sec.

കേരളത്തിന്‍റെ അതിദാരിദ്ര്യമുക്തമെന്ന ചരിത്രനേട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എസ്എഫ്ഐ. ഇടത് സർക്കാരിന്‍റെ നേതൃത്വത്തിൽ സർക്കാർ ഉദ്യോഗസ്ഥർ, അങ്കണവാടി, ആശ വളണ്ടിയർമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എല്ലാ തലങ്ങളിലുമുള്ള പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. 2021 ൽ കേരള സർക്കാർ ആരംഭിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി (ഇപിഇപി) നടപ്പിലാക്കിയതിന്റെ ഫലമാണ് രാജ്യത്തിനാകെ മാതൃകയായ ഈ വിജയം. പൊതുജനപങ്കാളിത്തത്തോടെ അതിദാരിദ്ര്യം നേരിടുന്നവരെ കണ്ടെത്തി പലതരത്തിലുള്ള ഇടപെടലുകളിലൂടെ അവരെ അതിൽ നിന്നും മോചിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ഈ അവിശ്വസനീയമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യമർപ്പിക്കുന്നതായും പ്രസ്താവനയിൽ എസ്എഫ്ഐ വ്യക്തമാക്കി.ALSO READ; ‘ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതുദൗത്യം’; കേരളത്തിന്‍റെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് ചൈനീസ് അംബാസഡർദാരിദ്ര്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും കേരള മാതൃകയിൽ നിന്ന് പഠിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആദർശ് എം സജി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രം അവരുടെ സ്വന്തക്കാരായ കോർപ്പറേറ്റുകൾക്ക് കീഴടങ്ങിയ സാഹചര്യത്തിലാണ് കേരളത്തിന്റെ ചരിത്രനേട്ടമെന്നത് ശ്രദ്ധേയമാണ്. ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് ഉൾപ്പെടെ ക്ഷേമ പദ്ധതികൾ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിയമാനുസൃതമായ ഫണ്ട് വിഹിതം കേന്ദ്രം മനഃപൂർവ്വം നിഷേധിക്കപ്പെടുന്നതായും എസ്എഫ്ഐ ചൂണ്ടിക്കാട്ടി.ദാരിദ്ര്യ നിർമാർജനം ലോകത്തിന്റെ അനിവാര്യ ലക്ഷ്യമാണ്. ഇതിലൂടെ കൂടുതൽ ആളുകളെ വിദ്യാഭ്യാസത്തിന്റെയും ശാക്തീകരണത്തിന്റെയും ലോകത്തേക്ക് കൊണ്ടുവരാനാകും. വികസിത സാമ്രാജ്യത്വ രാഷ്ട്രങ്ങളും ആഗോള ധനകാര്യ സ്ഥാപനങ്ങളും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും ബോധപൂർവ്വം വിശപ്പിലേക്ക് തള്ളിവിടുകയാണ്. എന്നാൽ, പുരോഗമനപരവും ഇടതുപക്ഷവുമായ ബദലുകൾ സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ മറ്റൊരു ലോകത്തിലേക്ക് വെളിച്ചം വീശുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. എൽഡിഎഫ് നയിക്കുന്ന കേരള സർക്കാർ ഉദാഹരണമാണ്. ദാരിദ്ര്യ നിർമാർജനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കും മൂന്നാം ലോക രാജ്യങ്ങൾക്കും ഇത് ഒരു മാതൃകയും പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പ്രതീകവുമാകും എന്നും എസ്എഫ്ഐ പ്രസിഡന്‍റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്താവനയിൽ പറഞ്ഞുThe post അതിദാരിദ്ര്യമുക്ത കേര‍ളം; ചരിത്രനേട്ടത്തിൽ ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.