കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയൊരു അധ്യായമാണ് ഇന്ന് പിറന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഈ ചടങ്ങിൽ എത്തിച്ചേർന്നത് നമുക്ക് സന്തോഷം പകരുന്നത് ആണ്. അതി ദാരിദ്ര്യം ഇല്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. നവ കേരളത്തിൻറെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇത്.ഒരു മനുഷ്യജീവിയും വിശപ്പിന്റെയും കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തിൽ വീണു പോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തം കൂടിയാണ് ഇത്. നമ്മുടെ ഏവരുടെയും സ്വപ്നസാക്ഷാത്കാരം ഈ ദിനത്തിൽ തന്നെ ആകുന്നു എന്നത് ഏറെ സന്തോഷകരം ആണ്. ഈ നാടിന്റെ ആകെ സഹകരണത്തോടെയാണ് അതിദാരിദ്ര്യം എന്ന ദുരവസ്ഥയെ നിർമ്മാർജനം ചെയ്തത്. അതിനായി എല്ലാവരും ഒരു മനസ്സോടെ പ്രവർത്തിച്ചു. അസാധ്യം എന്ന ഒന്നില്ല എന്നത് അനുഭവത്തിലൂടെ തെളിയിക്കുന്നതിന് ഇടയായി എന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.ALSO READ: അദൃശ്യരായ മനുഷ്യരിലേക്ക് സർക്കാരിന്റെ കണ്ണുകളെത്തി, അവരെയാണ് കൈപിടിച്ചുയർത്തിയത്: മന്ത്രി എം ബി രാജേഷ്ഐക്യ കേരളം എന്ന സ്വപ്നം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണിന്ന്. ഏവരുടെയും സ്വപ്ന സാക്ഷാത്കാരം ഈ ദിനത്തിൽ തന്നെയാകുന്നു എന്നത് ഏറെ സന്തോഷകരം. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്ത് തോല്പിക്കാവുന്ന ഒരവസ്ഥയാണ് അതിദാരിദ്ര്യം. ആ ദുരവസ്ഥയെ ചെറുത്ത് തോൽപ്പിച്ചത് ഈ നാടിന്റെയാകെ സഹകരണം കൊണ്ട്.അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെടുകയും നേതൃത്വം വഹിക്കുകയും ചെയ്തത് നമ്മുടെ നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേപോലെ അതിൽ സഹകരിച്ചു. 2021 ലെ ആദ്യ മന്ത്രിസഭായോഗം ചർച്ചചെയ്ത വിഷയമാണിത്. അതോടൊപ്പം ചർച്ച ചെയ്ത വിഷയമാണ് കേരളത്തിലെ വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനാവശ്യമായ സഹായം നൽകുക എന്നത്.അതിനു വേണ്ടിയാണു ലൈഫ് മിഷൻ ആരംഭിച്ചത്. ഇപ്പോൾ 4,70,000 വീടുകൾ യാഥാർഥ്യമായി. അവിടെ കുടുംബങ്ങൾ താമസിക്കുകയാണ്. നമുക്കറിയാവുന്ന ഒരു ഭൂതകാലം നമ്മുടെ നാടിനുണ്ട്. സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കാലത്തിൽ നിന്നാണ് പ്രബുദ്ധ കേരളത്തിലേക്ക് നമ്മൾ യാത്ര ചെയ്തത്. ഏറെ ക്ലേശങ്ങൾ സഹിച്ചാണ് നമ്മൾ ആ യാത്ര നടത്തിയത്. നമ്മുടെ നാടിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന സമരങ്ങൾ നാടിൻറെ ദിശ നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം പിണറായി സർക്കാർ ആദ്യമെടുത്ത തീരുമാനമാണ് നാലുവർഷത്തെ കഠിനപ്രയ്‌തനത്തിലൂടെ ഫലപ്രാപ്‌തിയിലെത്തുന്നത്. എല്ലാവരെയും ചേർത്തുപിടിച്ചുള്ള കേരള വികസനമാതൃകയുടെ തെളിവുകൂടിയാണ് അതിദാരിദ്ര്യ നിർമാർജനം. കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.The post ഒരു മനുഷ്യജീവിയും വിശപ്പിന്റെയും കൊടും ദാരിദ്ര്യത്തിന്റെയും ആഘാതത്തിൽ വീണു പോകില്ലെന്ന് നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.