അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയുടെ വിജയകരമായ പുരോഗതിയെക്കുറിച്ച് ഉയർന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം കൈവരിച്ച ഈ നേട്ടം യാഥാർഥ്യമാണ്, തട്ടിപ്പല്ല. അത് നാം നാം ഉൾക്കൊള്ളുന്നതിനു വേണ്ടിയാണ് വിശദീകരണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 64006 കുടുംബങ്ങളിൽ 64005 കുടുംബങ്ങളും വിവിധ ഘട്ടങ്ങളിലായി അതിദാരിദ്ര്യമുക്തമായി കഴിഞ്ഞു എന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശേഷിച്ചിരുന്ന ഒരു കുടുംബത്തിന് സാങ്കേതിക പ്രശ്നം നിലനിന്നിരുന്നതായും, അത് പരിഹരിക്കുന്നതിനുവേണ്ടിയാണ് വിഷയം മന്ത്രിസഭയുടെ മുന്നിൽ കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ആ സാങ്കേതിക പ്രശ്നം സർക്കാർ പരിഹരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ALSO READ: ഒരു മനുഷ്യജീവിയും വിശപ്പിന്റെയും കൊടും ദാരിദ്ര്യത്തിന്റെയും ആഘാതത്തിൽ വീണു പോകില്ലെന്ന് നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തം: മുഖ്യമന്ത്രിസംസ്ഥാനത്തിന്റെ നേട്ടങ്ങളെക്കുറിച്ച് നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കേണ്ടി വന്നതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് നാടിന്റെ ഒരുമയും ഐക്യവും കൊണ്ടാണ്. ഈ ഐക്യമാണ് അസാധ്യം എന്നൊന്നില്ല എന്ന് അനുഭവത്തിലൂടെ തെളിയിക്കുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.The post അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പല്ല, യാഥാർഥ്യം; തട്ടിപ്പെന്ന നിർഭാഗ്യകരമായ പരാമർശം ഇന്ന് കേൾക്കേണ്ടി വന്നു: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.