മലയാളികളുടെ ടെലിവിഷൻ സ്മരണകളിൽ മധുരമായി നിറഞ്ഞു നിൽക്കുന്ന കൈരളി ടിവിയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷം ഉജ്ജ്വലമാക്കാൻ ഒരുങ്ങി പ്രവാസലോകം. നവംബർ എട്ടിന് അബുദാബി ഇത്തിഹാദ് അറീനയിലെ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് നടക്കുക. വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാൻ നടൻ മമ്മൂട്ടി തുടങ്ങിയവർ മുഖ്യാതിഥികളായി എത്തും.ALSO READ; കാലില്‍ ഫുട്ബോളും കൈയില്‍ ക്യാമറയും; കാണികളെയും കാഴ്ചക്കാരെയും വിസ്മയിപ്പിക്കുന്ന സി കെ വിനീത്മലയാളം കമ്മ്യൂണിക്കേഷൻസ് എം ഡി ഡോ. ജോൺ ബ്രിട്ടാസ് എം പി, ജയറാം, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നസ്ലൻ, നിഖില വിമൽ, മീരാ നന്ദൻ, എം ജി ശ്രീകുമാർ, കുഞ്ചൻ, വിനീത് ശ്രീനിവാസൻ, അനു സിത്താര, രമേഷ് പിഷാരടി, മഞ്ജരി കലാഭവൻ ഷാജോൺ, ജോജി ജോർജ്, മഞ്ജു പിള്ള, ചന്തു സലിംകുമാർ, ഹനാൻ ഷാ, കാവ്യ നാരായണൻ, ആവിർഭവ്, സിദ്ധിഖ് റോഷൻ, നിഷാദ്, സുമി അരവിന്ദ്, ഡയാന ഹമീദ്, ആർ ജെ വൈശാഖ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.The post കൈരളി ടിവി @25: കാൽ നൂറ്റാണ്ട് തികയ്ക്കുന്ന കൈരളിയുടെ വാർഷികാഘോഷം ഉജ്ജ്വലമാക്കാൻ ഒരുങ്ങി പ്രവാസലോകം appeared first on Kairali News | Kairali News Live.