ആന്ധ്രയിലെ ക്ഷേത്രത്തിൽ അപകടം: തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 10 ആയി

Wait 5 sec.

ആന്ധ്രപ്രദേശിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 10 ആയി. ഏകദശി ആകാശത്തിനിടെയാണ് അപകടമുണ്ടായത്. സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചത് എന്ന്ദൃക്സാക്ഷികൾ വ്യക്തമാക്കി. കാസി ബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിലായിരുന്നു അപകടം. തിക്കിലും തിരക്കിലും പെട്ട നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്. ഭക്തർ ഒഴുകിയെത്തുന്ന സാഹചര്യത്തിലും സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേടുകൾ മാത്രമാണ് സ്ഥാപിച്ചിരുന്നത്.ALSO READ: അതിദാരിദ്ര്യമുക്ത കേര‍ളം; ചരിത്രനേട്ടത്തിൽ ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എസ്എഫ്ഐഅപകടത്തിന് പ്രധാനമന്ത്രി ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുടെ ധനസഹായവും നൽകും. അതേ സമയം കുംഭമേളക്ക് പിന്നാലെ വിവിധ ഇടങ്ങളിൽ അപകടങ്ങൾ ഉയരുകയാണെന്ന ആരോപണവും ശക്തമാവുകയാണ്. ഭക്തർക്ക് അടക്കം സുരക്ഷാ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചുThe post ആന്ധ്രയിലെ ക്ഷേത്രത്തിൽ അപകടം: തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 10 ആയി appeared first on Kairali News | Kairali News Live.