നടിയോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി; റെയിൽവെ പോര്‍ട്ടര്‍ പിടിയിൽ

Wait 5 sec.

നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റെയില്‍വെ പോര്‍ട്ടര്‍ പിടിയിൽ. പേട്ട റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണ്‍ എന്നയാളെയാണ് പേട്ട പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവംALSO READ: കുറെ നാളുകളായി പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ; ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മമ്മൂട്ടിവ്യാഴാഴ്ച വൈകുന്നേരം ആണ് ആക്രമണം ഉണ്ടായത്. ഷൂട്ടിങ് ആവശ്യത്തിനായി യാത്രക്കായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു നടി. ട്രെയിനിൽ കയറാൻ സഹായിക്കാമെന്ന് ഭാവിച്ചാണ് കടന്നു പിടിച്ചത്. പിന്നാലെ നടി റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അരുണിനെ റെയിൽവേ സസ്പെൻഡ് ചെയ്തു.The post നടിയോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി; റെയിൽവെ പോര്‍ട്ടര്‍ പിടിയിൽ appeared first on Kairali News | Kairali News Live.