പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി 8.30 വരെയുള്ള സമയത്ത് ശക്തമായ കാറ്റിനും ഇടത്തരം മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാര്‍ ചിത്രം അനുസരിച്ചാണ് പത്തനംതിട്ടക്കുള്ള ഈ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റു വീശുക. സാധ്യതയുള്ള ആഘാതങ്ങളെ സംബന്ധിച്ചും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. വാഹനങ്ങളിലെ കാഴ്ച മങ്ങുന്നതിനും ഇടയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനോ വെള്ളപ്പൊക്കത്തിനോ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങള്‍ കടപുഴകി വീഴാൻ ഇടയുണ്ട്. അങ്ങനെ വന്നാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.Read Also: മഴ കനക്കും; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട്വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഇടയുണ്ട്. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. അധികൃതർ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരാനും അധികൃതർ നിർദേശിച്ചു.The post പത്തനംതിട്ടക്കാർ ജാഗ്രത പാലിക്കണം; ഈ മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത appeared first on Kairali News | Kairali News Live.