അമ്മയാകാൻ പോകുന്ന സഹപ്രവർത്തക മുനീറയ്ക്ക് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ സഹപ്രവർത്തകർ മോം ടു ബി നൽകി

Wait 5 sec.

അമ്മയാകാൻ പോകുന്ന സഹപ്രവർത്തക മുനീറയ്ക്ക് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ നൽകിയ മോം ടു ബി ആഘോഷം ആരുടേയും ഹൃദയം കവരും. കേക്ക് മുറിച്ചും, മിട്ടായി നൽകിയും അമ്മയായി പ്രൊമോഷൻ ലഭിക്കാൻ പോകുന്ന മുനീറയ്ക്ക് എസ്.എച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ ആദരം നൽകിയത്.Also read: കെഎസ്ആർടിസിയിൽ ഇനി ആർക്കും പരസ്യം പിടിക്കാം: തൊഴിൽ ദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ ബി ​ഗണേഷ് കുമാർ മുനീറയ്ക്ക് ഇത് പുതിയ ജന്മം അമ്മയെന്ന പദവിയിലേക്ക് ചുവട് വെപ്പിന് മുന്നോടിയായുള്ള അപൂർവ്വ അംഗീകാരം. തലയിൽ പുഷ്പാലങ്കാരിതമായ ബോ, കയ്യിൽ ബൊക്കെ സഹപ്രവർത്തകരുടെ ക്ലാപ്സ് മുനീറ സന്തോഷം കൊണ്ട് മതി മറന്നു. നാണിച്ചും അമ്മയാകാൻ പോവുന്ന അഭിമാനത്തിലും മുനീറ പുതിയ ആകാശവും ഭൂമിയും കാണുകയായിരുന്നു. സഹപ്രവർത്തകർ ഒരുക്കി വെച്ച കേക്ക് മുറിച്ച് ആദരം ഏറ്റുവാങ്ങി.തേവലക്കര മുട്ടയ്ക്കൽ സ്വദേശിനിയായ മുനീറയ്ക്കിത് ആദ്യ പ്രസവം.മുനീറ വനിതാ ബറ്റാലിയനിൽ നിന്ന് വർക്കിംങ് അറേജ്‌മെന്റായി ചവറ തെക്കുംഭാഗം സ്റ്റേഷനിൽ എത്തിയത്. ഓട്ടൊറിക്ഷാ തൊഴിലാളി ആദിലാണ് ഭർത്താവ്.The post അമ്മയാകാൻ പോകുന്ന സഹപ്രവർത്തക മുനീറയ്ക്ക് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ സഹപ്രവർത്തകർ മോം ടു ബി നൽകി appeared first on Kairali News | Kairali News Live.