സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ സുഭദ്ര കെ സോണി ചാമ്പ്യ; മുൻ ചാമ്പ്യ നിഖിതയെ അട്ടിമറിച്ചു

Wait 5 sec.

തിരുവനന്തപുരം: എട്ടാമത് കേരള സംസ്ഥാന സ്റ്റേറ്റ് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ സുഭദ്ര കെ സോണി ചാമ്പ്യയായി. മുന്‍വര്‍ഷങ്ങളിലെ ചാമ്പ്യയായ നിഖിത ബിയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ചാണ് സുഭദ്രയുടെ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ അണ്ടർ – 19 ചാമ്പ്യയാണ് സുഭദ്ര കെ സോണി. സ്‌കോര്‍-13-11, 14-12, 11-1.പുരുഷ വിഭാഗത്തില്‍ അഭിന്‍ ജോ ജെ വില്യംസ് കിരീടം നിലനിര്‍ത്തി. ഫൈനലിൽ ഓംകാര്‍ വിനോദിനെയാണ് അഭിൻ പരാജയപ്പെടുത്തിയത്. സ്കോർ 8-11, 11-8, 11-3, 11-5. മറ്റ് വിഭാഗങ്ങളില്‍ കിരീടം നേടിയവര്‍: ഹരിനന്ദന്‍ സി ജെ (അണ്ടർ- 11), റോഷന്‍ സുരേഷ് (അണ്ടർ- 13), കാര്‍ത്തികേയന്‍ എം ആര്‍ (അണ്ടർ-15), ആകാശ് ബി എസ് (അണ്ടർ -17), ആരാധന ദിനേഷ് (അണ്ടർ- 13 ഗേള്‍സ്), അദിതി നായര്‍ (അണ്ടർ-17 ഗേള്‍സ്).Read Also: കങ്കാരുക്കളെ അടിച്ചുപറത്തി മന്ദാനയും റാവലും; ഓസ്‌ട്രേലിയക്കെതിരെ 331 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യതിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നാഷണല്‍ ഗെയിംസ് സ്‌ക്വാഷ് സെന്ററിൽ വച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. The post സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ സുഭദ്ര കെ സോണി ചാമ്പ്യ; മുൻ ചാമ്പ്യ നിഖിതയെ അട്ടിമറിച്ചു appeared first on Kairali News | Kairali News Live.