ആരുമറിയാതെ ആ പ്ലാസ്റ്റിക് ക്യാൻ കാന്താരയിൽ എങ്ങനെയെത്തി ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രത്തിലെ ആ വസ്തു

Wait 5 sec.

ഇന്ത്യൻ ബോക്സോഫീസിൽ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റർ വൺ. പ്രദർശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ചിത്രം 500 കോടി കളക്ഷൺ നേടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിലെ ഒരു തെറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരും കാണാതെ പോയേക്കാമായിരുന്ന, എന്നാൽ ഒരു പക്ഷെ അബന്ധമാവാനും സാധ്യതയുള്ളൊരു സാധനം.ചിത്രത്തിലെ പാട്ടിൽ വീഡിയോയുടെ 3:06 സെക്കൻ്റിൽ ഇടത് സൈഡിലായുള്ള കൽമണ്ഡപത്തിൻ്റെ ചുവട്ടിൽ ഇരിക്കുന്നത് ഒരു പ്ലാസ്റ്റിക് വാട്ടർ ക്യാനാണ് ആള്. സംഭവം കണ്ടെത്തിയത് സോഷ്യൽ മീഡിയ വിദഗ്ദർ തന്നെയാണ്. അത്രയും വർഷം മുൻപ് എന്തായാലും പ്ലാസ്റ്റിക് ക്യാനുകൾ ഉണ്ടാവാൻ സാധ്യതയില്ലെന്ന് ആണ് അവരുടെ കണ്ടുപിടുത്തം. ഇപ്പോൾ ആ ക്യാൻ തന്നെയാണ് ചർച്ചാവിഷയം ആയിരിക്കുന്നത്.ALSO READ: ‘ആരോടും പറയണ്ട ഞാൻ വളരെക്കാലം ഇന്ത്യക്ക് പുറത്ത് ‘സ്ത്രീ’ ആയിട്ടായിരുന്നു ജീവിച്ചത്’: മോഹൻലാൽഎ.ഡി. നാലാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിന്റെ കാലത്താണ് സിനിമ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് ഉപയോഗം ആ കാലഘട്ടത്തിൽ ഇല്ലായിരുന്നു, പണ്ടൊരിക്കൽ ഗെയിം ഓഫ് ത്രോൺസിൻ്റെ എപ്പിസോഡുകളിലൊന്നിൽ കുപ്രസിദ്ധമായ സ്റ്റാർബക്സ് കപ്പ് പെട്ടുപോയാൽ പോലെ ആവാം ഇതെന്നാണ് ഒരു കൂട്ടർ പറയുന്നത്. “കദംബരാണ് ആദ്യമായി പ്ലാസ്റ്റിക് വാട്ടർ ക്യാനുകൾ ഉപയോഗിച്ചതെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞതെന്നാണ് കണ്ടവരിൽ ചിലരുടെ കമന്റുകൾ. കാന്താരയുടെ സ്റ്റാർ ബക്സ് മൊമൻ്റ് എന്നാണ് ഒരു വിഭാഗം പറയുന്നതും.എന്തൊക്കെ ആയാലും ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനില്‍ 500 കോടി എന്ന് നേട്ടം മറികടന്ന് ചിത്രം മുന്നേറുകയാണ്. ഒക്ടോബർ 2 നാണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം റിലീസ് ചെയ്തത്. 2022 ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്തരയുടെ തുടര്‍ച്ചയാണ് കാന്താര ചാപ്റ്റർ 1. കാന്താര എന്ന നിഗൂഢ ഭൂമിയുടെ കഥയാണ് കാന്താര പറയുന്നത്. സപ്തമി ഗൗഡ, ഗുൽഷൻ ദേവയ്യ, രുക്മിണി വസന്ത്, ജയറാം, പിഡി സതീഷ് ചന്ദ്ര, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.The post ആരുമറിയാതെ ആ പ്ലാസ്റ്റിക് ക്യാൻ കാന്താരയിൽ എങ്ങനെയെത്തി ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രത്തിലെ ആ വസ്തു appeared first on Kairali News | Kairali News Live.