ഇസ്രയേലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൻ്റെ ലാഭം മുഴുവൻ പലസ്തീന് സംഭാവന ചെയ്യുമെന്ന് നോർവേ ഫുട്ബോൾ അസോസിയേഷൻ. ഇസ്രായേലിൻ്റെ കടുത്ത എതിർപ്പിനിടെയാണിത്. ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള ലാഭമാണ് സംഭാവന ചെയ്തത്. ലാഭം സംഭാവന ചെയ്യുമെന്ന് ഒരു മാസം മുൻപ് തന്നെ നോർവേ ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി ഫണ്ട് മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സിന് (ഡോക്ടര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്സ്) നല്‍കുമെന്ന് എന്‍ എഫ് എഫ് പ്രഖ്യാപിച്ചു. ഈ നീക്കത്തെ ഇസ്രയേലി ഫുട്ബോള്‍ അസോസിയേഷന്‍ (ഐ എഫ് എ) നേരത്തേ വിമർശിച്ചിരുന്നു. വെടിനിര്‍ത്തല്‍ വന്നതില്‍ തങ്ങള്‍ വളരെയധികം സന്തുഷ്ടരാണെന്ന് എന്‍ എഫ് എഫ് പ്രസിഡന്റ് ലിസ് ക്ലാവനെസ് പറഞ്ഞിരുന്നു. സമാധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫുട്ബോള്‍ ഒന്നുമല്ലെന്നും ഗാസയില്‍ ബോംബുകള്‍ വീഴുന്നത് നിൽക്കുമെന്നും ബന്ദികള്‍ വീട്ടിലേക്ക് മടങ്ങുമെന്നും ക്ലാവനെസ് പറഞ്ഞു. Read Also: ഇസ്രയേലിന് പകരം ടോയ്ലെറ്റ്, ഫ്ലാഗിന്റെ സ്ഥാനത്ത് ക്ലോസറ്റ്; മൈതാനത്തും പുറത്തും രാഷ്ട്രീയം നിറഞ്ഞുനിന്ന് നോര്‍വേ- ഇസ്രയേല്‍ മത്സരംമത്സരത്തിന് മുന്നോടിയായി തലസ്ഥാനമായ ഒസ്ലോയിൽ വലിയ പലസ്തീൻ അനുകൂല പ്രതിഷേധ മാർച്ചുണ്ടായിരുന്നു. മത്സരത്തിനിടെ, സ്റ്റേഡിയത്തിലും ബാനറുകൾ ഉയരുകയും ഫ്രീ പലസ്തീൻ എന്ന മുദ്രാവാക്യം മുഴങ്ങുകയും ചെയ്തു. മത്സരത്തിൽ നോർവേ എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചു. സൂപ്പർ താരം എർലിങ് ഹാളണ്ട് ഹാട്രിക് നേടി.The post പലസ്തീനെ ചേര്ത്തുപിടിച്ച് നോര്വേ ഫുട്ബോള് അസോസിയേഷന്; ഇസ്രയേലിനെതിരായ മത്സരത്തിന്റെ ലാഭം മുഴുവന് സംഭാവന ചെയ്യും appeared first on Kairali News | Kairali News Live.