സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്; സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് മാർപ്പാപ്പ, വീഡിയോ വൈറൽ

Wait 5 sec.

റോമൻ കത്തോലിക്കാ പള്ളിയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ കുമ്പസാരത്തിന്റെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെള്ളിയാഴ്ച രാവിലെ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക് മുന്നിൽ ആയിരുന്നു സംഭവം. രാവിലെ 9:00 മണിക്ക് വിശുദ്ധ കുർബാനയ്ക്കിടെ നടന്ന വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിയിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ മയത്തില്‍ പറഞ്ഞ് ബസിലിക്കയുടെ പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായോ മറ്റോ വിവരങ്ങളില്ല.കത്തോലിക്ക വിശ്വാസികള്‍ വളരെ ആരോധനയോടെ സംരക്ഷിക്കുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. അതിനാല്‍ യുവാവിന്റെ പ്രവര്‍ത്തി മനപൂര്‍വമാണെന്നും വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താന്‍ ആരോ ശ്രമിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും പ്രതികരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ വിവരം അറിയിച്ചതായും “വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും” ഇറ്റാലിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, വത്തിക്കാൻ ഉദ്യോഗസ്ഥർ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.ALSO READ: ’58 പാക് സൈനികര്‍ കൊല്ലപ്പെട്ടു’; വമ്പന്‍ അവകാശവാദവുമായി താലിബാന്‍, കൂടെ മുന്നറിയിപ്പുംപ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലാണ് കുമ്പസാരത്തിന്റെ അള്‍ത്താരയുള്ളത്. ഇവിടെയാണ് യുവാവ് മൂത്രമൊഴിച്ചത്. ഇത്തരത്തിലൊരു സംഭവം നടക്കുന്നത് ഇതാദ്യമല്ല. കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം , ഫെബ്രുവരിയിൽ ഒരാൾ അൾത്താരയിൽ കയറി അതിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞിരുന്നു.സെന്റ് പീറ്റേഴ്‌സ് ശവകുടീരത്തിന് നേരെ മുകളിലായി സ്ഥിതി ചെയ്യുന്ന കുമ്പസാരത്തിന്റെ അൾത്താര, പോപ്പിന്റെ കുർബാനകൾക്കും പ്രധാന ആരാധനാക്രമങ്ങൾക്കും വേണ്ടി നീക്കിവച്ചിരിക്കുന്ന ഒന്നാണ്.The post സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്; സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് മാർപ്പാപ്പ, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.