തിരുവനന്തപുരത്ത് കാട്ടാക്കട പൂവച്ചലിൽ രണ്ട് വീടുകളിൽ മോഷണം. വീടുകളിൽ ആളില്ലാത്ത സമയത്താണ് കവർച്ച നടന്നത്. ഫയർഫോഴ്സ് ജീവനക്കാരനായ സുബിൻ്റെ വീട്ടിലും പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ പ്രദേശത്തുള്ള നിസാറുദ്ദീന്റെ വീട്ടിലുമാണ് കവർച്ച നടന്നത്. രണ്ട വീടുകളിലേയും ബെഡ്റൂമുകളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലായിരുന്നു.Also read: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടത്താനായി ശ്രമം; പ്രതിശ്രുത വരനും വീട്ടുകാർക്കും വിവാഹ നിശ്ചയത്തിൽ പങ്കെടുത്തവർക്കും എതിരെ കേസ്സുബിൻ്റെ വീട്ടിൽ നിന്നും 5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷണം പോയി. സംഭവസമയത്ത് സുബിൻ കുടുംബസമേതം ഭാര്യവീട്ടിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മുപ്പതോടെയാണ് മോഷണ വിവരം അറിഞ്ഞത്.നിസാറുദ്ദീന്റെ വീട്ടിൽ നിന്ന് വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഇന്നലെ പകൽ 12.45ഓടെയാണ് മോഷണ വിവരം നിസാറുദ്ദീൻ അറിയുന്നത്. അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് നഷ്ടമായത്.Two houses were robbed in Kattakada Poovachal in Thiruvananthapuram. The robbery took place when the houses were empty.The post തിരുവനന്തപുരത്ത് രണ്ട് വീടുകളിൽ മോഷണം; അലമാരകൾ കുത്തിത്തുറന്ന നിലയിൽ appeared first on Kairali News | Kairali News Live.