ജാതിയുടെ പേരിൽ പലരും ഇന്നും വിവേചനങ്ങൾ നേരിടുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് മധ്യപ്രദേശിൽ നടന്നത്. താഴ്ന്ന ജാതിക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാല്‍ കഴുകിയ വെള്ളം കുടിപ്പിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള പര്‍ഷോത്തം കുശ്വാഹയെ ബ്രാഹ്മണനായ അന്നു പാണ്ഡെയുടെ കാലുകള്‍ കഴുകാനും ഗ്രാമവാസികളുടെ മുന്നില്‍ വച്ച് ആ വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചത്. സംഭവത്തില്‍ കുശ്വാഹ വിഭാഗത്തില്‍പ്പെട്ടയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.ഗ്രാമതല തർക്കത്തോടെയാണ് ഇത് ആരംഭിച്ചത്. പർഷോത്തം കുശ്വാഹയും അന്നു പാണ്ഡെയും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചു. ഇതൊക്കെയാണെങ്കിലും, അന്നു പാണ്ഡെ മദ്യം വിൽക്കുന്നത് തുടർന്നു. പിടിക്കപ്പെട്ടപ്പോൾ, ഗ്രാമവാസികൾ അദ്ദേഹത്തെ ശിക്ഷിച്ചു, പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടയ്ക്കാനും നിർബന്ധിച്ചു, പാണ്ഡെ അത് അംഗീകരിച്ചു.ALSO READ: യുപിയിലെ വ്യവസായിയെ വെടിവച്ച് കൊന്ന കേസ്; അഖിലേന്ത്യാ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റിൽഎന്നാല്‍ സംഭവത്തിന് പിന്നാലെ പാണ്ഡെ ചെരുപ്പ് മാല ധരിച്ച് നില്‍ക്കുന്നു എന്ന തരത്തില്‍ ഒരു എഐ ചിത്രം ഉണ്ടാക്കിയ പര്‍ഷോത്തം അത് ഗ്രാമത്തിലാകെ പ്രചരിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തെങ്കിലും, ചിലർ ഈ പ്രവൃത്തിയെ ബ്രാഹ്മണ സമൂഹത്തോടുള്ള അപമാനമായി കണ്ടു. ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ഒരു സംഘം ഒത്തുകൂടി പർഷോത്തമിനോട് തന്റെ പ്രവൃത്തിക്ക് “പ്രായശ്ചിത്തം” ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങിയ പര്‍ഷോത്തം മുട്ടുകുത്തിയിരുന്ന് പാദം കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്തു.സംഭവം വിവാദമായതോടെ പാണ്ഡെ തന്റെ കുടുംബത്തിന്റെ ഗുരുവാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പര്‍ഷോത്തം പറഞ്ഞു. ഇതിനെ രാഷ്ട്രീയമാക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് അന്നു പാണ്ഡെയും രംഗത്തെത്തിയിരുന്നു.The post മദ്യം നിരോധിച്ചയിടത്ത് മദ്യം വിറ്റയാളുടെ എഐ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ബ്രാഹ്മണ യുവാവിന്റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ച് ‘പ്രായശ്ചിത്തം’, സംഭവം മധ്യപ്രദേശിൽ appeared first on Kairali News | Kairali News Live.