അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനം നിർവഹിച്ചു.

Wait 5 sec.

  മാവൂർ:ചാത്തമംഗലം പഞ്ചായത്ത്‌ 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ചക്കാല കുന്നത്ത് അങ്കണവാടി കെട്ടിടതിന്റെ നിർമാണ പ്രവർത്തി ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി നിർവഹിച്ചു.ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സുഹ്‌റ വെള്ളങ്ങാട്ട്, ഐ സി ഡി എസ് ഓഫിസർ സുലോചന, പാഴൂർ വാർഡ് മെമ്പർ ഇ. പി വത്സല, ഫഹദ് പാഴൂർ, പി ടി അബ്ദുള്ള മാസ്റ്റർ, പി. കരീം, സജീർ മാസ്റ്റർ, മഹദിഹസ്സൻ പാഴൂർ, എം കെ അനീസ്, സമദ് പറമ്പിൽ, കെ. മൂസ, ബാസിൽ പാഴൂർ തുടങ്ങിയവർ സംസാരിച്ചു.