മലപ്പുറം വട്ടക്കുളം കാന്തള്ളൂരിൽ തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദേവകിയമ്മയാണ് മരിച്ചത്. 77 വയസ്സായിരുന്നു. അടുക്കളയിൽ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിൽ ആണ് മൃതദേഹം കണ്ടത്. ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.Also read; എസ്ഐടി സംഘം സന്നിധാനത്ത്; ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുംഅതിനിടെ, ആലപ്പുഴയിൽ പാടം വൃത്തിയാക്കുന്നതിനിടയിൽ 64 കാരി ഷോക്കേറ്റു മരിച്ചു. ആലപ്പുഴ പള്ളിപ്പാടാണ് അപകടം ഉണ്ടായത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ സരളയാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സ്ത്രീക്കും ഷോക്കേറ്റിട്ടുണ്ട്. നിലവിൽ ഷോക്കേറ്റ സ്ത്രീ ചികിത്സയിലാണ്.An elderly woman living alone in Kantallur, Vattakkulam, Malappuram was found burnt to death. The deceased has been identified as Devakiyamma. She was 77 years old. His body was found charred in a fire in the kitchen.The post മലപ്പുറത്ത് വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.