ഗുജറാത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണിത്. മുഖ്യമന്ത്രി ഇവരുടെ രാജി സ്വീകരിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് ഇന്ന് തന്നെ ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കണ്ടേക്കും. നിലവിലെ മന്ത്രിസഭയുടെ പ്രകടനം മോശമായതും തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ സൃഷ്ടിക്കാനുമാണ് ബി ജെ പിയുടെ ഈ നീക്കം. നിലവിലെ മന്ത്രിമാരില്‍ ഹര്‍ഷ് സംഘവിയും ഋഷികേഷ് പട്ടേലും മാത്രമേ പുതിയ മന്ത്രിസഭയില്‍ ഉൾപ്പെടാൻ സാധ്യതയുള്ളൂ. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് രാത്രി എട്ട് മണിയോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വസതിയില്‍ എല്ലാ എം എല്‍ എമാർക്കും അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന്, രാത്രി 9.30-ന് മുഖ്യമന്ത്രി പട്ടേല്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ കണ്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മന്ത്രിമാരുടെ പട്ടിക സമര്‍പ്പിക്കും.Read Also: 40,000 രൂപ ശമ്പളം ലഭിക്കുന്ന കോർപ്പറേറ്റ് ജോലി കുടുംബത്തോടൊപ്പം സമയം കിട്ടാനായി രാജിവെച്ചു: ഡ്രൈവറായി ഇപ്പോ സമ്പാദിക്കുന്നത് അതിലുമേറെമുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ നാളെയാകും വികസിപ്പിക്കുക. പത്ത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.The post ഗുജറാത്തില് മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവെച്ചു; ശുദ്ധീകരണമോ ലക്ഷ്യം? appeared first on Kairali News | Kairali News Live.