നടി അർച്ചന കവി വിവാഹിതയായി: വരന്‍ റിക്ക് വര്‍ഗീസ്; ചിത്രങ്ങൾ പങ്കുവച്ച് താരം

Wait 5 sec.

പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. നേരത്തേ ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെ’യെന്നുമുള്ള വാക്കുകൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തോടെ നടി തന്‍റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവക്കുകയും ചെയ്തു.‘എന്‍റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി’ എന്ന അടിക്കുറിപ്പോടെ അവതാരക ധന്യാ വര്‍മയും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചു. നിരവധി പേർ അർച്ചനക്കും റിക്ക് വർഗീസിനും സോഷ്യൽ മീഡിയയിലൂടെ ആശംസയറിയിച്ച് രംഗത്തെത്തി.ALSO READ; ‘പുഴു’വിന് ശേഷം ‘പാതിരാത്രി’യുമായി രത്തീന, ത്രില്ലടിപ്പിക്കാൻ നവ്യയും സൗബിനും; ചിത്രം നാളെ തിയേറ്ററുകളിൽനീലത്താമര, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അർച്ചന മലയാളികൾക്കിടയിൽ ശ്രദ്ധേയയായത്. ഒരിടവേളക്ക് ശേഷം ടൊവിനോയുടെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അവര്‍ വീണ്ടും അഭിനയരംഗത്തെത്തിയിരുന്നു. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.News summary: Popular actress Archana Kavi has tied the knot with Rick Varghese. The actress shared beautiful wedding pictures in Instagram.The post നടി അർച്ചന കവി വിവാഹിതയായി: വരന്‍ റിക്ക് വര്‍ഗീസ്; ചിത്രങ്ങൾ പങ്കുവച്ച് താരം appeared first on Kairali News | Kairali News Live.