തിരുവനന്തപുരത്ത് അമ്പൂരിയിൽ കൂൺ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണി, ഭാര്യ സാവിത്രി, മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, മക്കളായ അനശ്വര അഭിഷേക് എന്നിവരെയാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.Also read: കൈത്തറി തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചുഇന്ന് രാവിലെ വനത്തിൽ നിന്നും ശേഖരിച്ച കൂൺ കുടുംബം പാകം ചെയ്ത് കഴിച്ചിരുന്നു. അതിന് ശേഷം എല്ലാവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി.Also read: പിറവം ഇലഞ്ഞിയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 കുട്ടികൾക്ക് പരുക്ക്ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാവരും അബോധാവസ്ഥയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആറുപേരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.Six members of a family admitted to hospital after eating mushrooms in Amboori, ThiruvananthapuramThe post തിരുവനന്തപുരത്ത് കൂൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഒരു കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ appeared first on Kairali News | Kairali News Live.