ആരോഗ്യകരമായ മത്സര കാഴ്ചപ്പാട് സുപ്രധാനമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍; കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം

Wait 5 sec.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സര കാഴ്ചപ്പാട് ഉണ്ടാകണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കൊട്ടാരക്കര ജി വി എച്ച് എസ് ആന്‍ഡ് വി എച്ച് എസ് എസ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മത്സര ഇനങ്ങളിലെ പങ്കാളിത്തമാണ് പ്രധാനം. ജയ പരാജയങ്ങള്‍ സ്വഭാവികമാണ്. ഭാവിയുടെ താരങ്ങളാകാന്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. വിദ്യാര്‍ഥികളുടെ ശാരീരിക- മാനസിക ആരോഗ്യം ഉറപ്പാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ഓര്‍മിപ്പിച്ചു.Read Also: അവിടെ പോലെ ഇവിടെയും; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് പിറകെ കേരളത്തിനും ബാറ്റിങ് തകർച്ച, മൂന്ന് വിക്കറ്റ് നഷ്ടംകൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ഐ ലാല്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.News Summary: Kollam Revenue District School Sports Festival at Kottarakkara GV HS & VHSS GroundThe post ആരോഗ്യകരമായ മത്സര കാഴ്ചപ്പാട് സുപ്രധാനമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍; കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം appeared first on Kairali News | Kairali News Live.