ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ ഗുണ്ടായിസം കാട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പണം ആവശ്യപ്പെട്ട് ആളുകളെ വിരട്ടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നു. നെയ്യാറ്റിൻകരയിൽ വട്ടിപ്പലിശയ്ക്ക് പണം നൽകി കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിൻ പലരെയും കുടുക്കി. പലിശ മുടങ്ങിയാൽ വീട്ടിലെത്തി ഗുണ്ടായിസം കാട്ടുന്നതാണ് ഇയാളുടെ പതിവ്.സ്ത്രീകളെ അടക്കം വിരട്ടുകയും ചെയ്യുന്നു. വട്ടിപ്പലിശയുടെ പലിശ മുടങ്ങിയാല്‍ വീടിൻ്റെയും വസ്തുവിൻ്റെയും പ്രമാണം എഴുതി വാങ്ങുന്നതാണ് ഇയാള്‍ ചെയ്യാറുള്ളത്. പലരും പിന്നീട് കടക്കണിയിലാകും. രാഷ്ട്രീയ സമ്മർദ്ദം ചൊലുത്തിയാണ് ഡിസിസി ജനറല്‍ സെക്രട്ടറി ഗുണ്ടായിസം കാട്ടിയത്. ജോസ് ഫ്രാങ്ക്ളിനും സഹോദരനും വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. UPDATING…The post ഡിസിസി ജനറല് സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ ‘ഗുണ്ട’: പണം ആവശ്യപ്പെട്ട് ആളുകളെ വിരട്ടുന്നതിൻ്റെ ദൃശ്യങ്ങള് കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.