പാലക്കാട് \ തെങ്ങില്‍ നിന്ന് വീണ് റിട്ട.സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു. പാലക്കാട് കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കുമരംപുത്തൂര്‍ ശ്രേയസ് വീട്ടില്‍ എം ആര്‍ ഭാസ്‌കരന്‍ നായരാണ് മരിച്ചത്.ഇന്ന് രാവിലെ തേങ്ങയിടാനായി തെങ്ങില്‍ കയറിയത്. ഒരു തെങ്ങില്‍ നിന്ന് ഇറങ്ങി മറ്റൊന്നിലേക്ക് കയറുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.