പേട്രിയറ്റിൻ്റെ ചിത്രീകരണം ഇനി യു കെയില്‍: കുടുംബസമേതമെത്തി നടൻ മമ്മൂട്ടി

Wait 5 sec.

പേട്രിയറ്റിൻ്റെ ചിത്രീകരണത്തിനായി യു കെയിലെത്തി നടൻ മമ്മൂട്ടി. കുടുംബസമേതം എത്തിയ താരത്തെ, അദ്ദേഹത്തിൻ്റെ സുഹൃത്തും പേട്രിയറ്റിൻ്റെ നിർമാതാക്കളില്‍ ഒരാളും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയും ധോണി ആപ്പിൻ്റെ സ്ഥാപകനുമായ അഡ്വ. സുബാഷ് ജോർജ് മാനുവലാണ് സ്വീകരിച്ചത്.മമ്മൂട്ടിക്ക് അത്യുജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. അടുത്ത ചില ദിവസങ്ങൾ കുടുംബസമേതം ലണ്ടനില്‍ ചെലവഴിച്ചശേഷം ഈ ആഴ്ചയുടെ അവസാനത്തോടെ ഷൂട്ടിങ്ങിന് പ്രവേശിക്കും. മമ്മൂട്ടി, അഡ്വ. സുബാഷ് ജോർജ് മാനുവലിൻ്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ALSO READ: ‘പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, ബംഗാളില്‍ താലിബാന്‍ ഭരണമോ’; മമതാ ബാനര്‍ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎംഅതേസമയം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വിസ്മയജനകമായ പ്രോജക്ടുകളിലൊന്നായി പേട്രിയറ്റ് മാറുമെന്നാണ് സിനിമയെ കുറിച്ച് വിലയിരുത്തപ്പെടുന്നത്. മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം നൂറ് കോടിക്കു മുകളില്‍ നേടുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.The post പേട്രിയറ്റിൻ്റെ ചിത്രീകരണം ഇനി യു കെയില്‍: കുടുംബസമേതമെത്തി നടൻ മമ്മൂട്ടി appeared first on Kairali News | Kairali News Live.