പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷം; പച്ചക്കള്ളം ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍

Wait 5 sec.

പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ചില്ലെന്ന് പച്ചക്കള്ളം ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. സ്‌ഫോടക വസ്തു എറിയുന്ന ദൃശ്യം ഇല്ലൈന്നും ഒരു കല്ലുപോലും എറിഞ്ഞിട്ടില്ലെന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ വാദം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങള്‍ ജനസമക്ഷം വന്നിട്ടും നട്ടാല്‍ കുരുക്കാത്ത വാദവുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.പൊലീസിനു നേരെ സ്‌ഫോടക വസ്തു എറിയുന്നതും പൊട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലാത്തി ഉപയോഗിച്ച് പൊലീസിനെ മര്‍ദ്ദിക്കുന്നതും കാണാം.പ്രവര്‍ത്തകര്‍ പ്രകടനത്തിനെത്തിയത് തന്നെ വലിയ കല്ലുകളുമായാണ്.Also read – അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ക്ക് എതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതിപേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തത്. എഫ്‌ഐആറില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് പറയുന്നു. ഷാഫി പറമ്പില്‍ എം പി, ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ എന്നിവരുള്‍പ്പെടെ എട്ട് യു ഡി എഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരേയുമാണ് കേസ്.The post പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷം; പച്ചക്കള്ളം ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ appeared first on Kairali News | Kairali News Live.