സ്വര്‍ണവില ഇന്നും സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 240 രൂപ വര്‍ധിച്ചു

Wait 5 sec.

കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്ന് പവന് 240 രൂപ ഉയര്‍ന്ന് 91,960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കാന്‍ 11,495 രൂപയും  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണം ലഭിക്കാന്‍  9450  രൂപയും നല്‍കണം. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍സംസ്ഥാനത്ത് വെള്ളി വിലയില്‍ കുറവില്ല. ഇന്ന് റെക്കോര്‍ഡ് നിരക്കിലാണ് വെള്ളി വില. 185 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തിലാദ്യമായാണ് വെള്ളിവില 180 കടക്കുന്നത്. വരും ദിവസങ്ങളില്‍ വെള്ളിയുടെ വില  ഉയരുമെന്നാണ് സൂചന.