യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ദുബായ്, ഷാർജ എമിറ്റേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു. അതേസമയം അബുദബിയില്‍ പലയിടത്തും ശക്തമായ മഴ പെയ്തു. മണിക്കൂറില്‍ 50 മുതല്‍ 55 വരെ കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശും. പൊടിക്കാറ്റ് വീശും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാം. ബുധനാഴ്ചയും അന്തരീക്ഷം മേഘാവൃതമായിരിക്കും.