ഏറ്റവും ഉയര്‍ന്ന ആരോഹരി വരുമാനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷന്‍ 2031 ന്റെ ഭാഗമായി കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ‘ധനകാര്യ വകുപ്പ് – നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ സെമിനാറില്‍ സംസംസാരിക്കുകയായിരുന്നു മന്ത്രി. കേരള മോഡല്‍ എന്നത് ആരെയും ഒഴിച്ചു നിര്‍ത്താതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മാതൃകയാണ് .സംസ്ഥാനം ചെലവാക്കുന്ന ആകെ ശമ്പള ചെലവിന്റെ പകുതിയോളവും അധ്യാപകര്‍ക്കാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.80 % നികുതി വരുമാനം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ (‘പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലത്ത്) കേന്ദ്രം നല്‍കുന്നത് 1.92 % മാത്രമാണ്. 54,000 കോടി കിട്ടേണ്ടിടത്ത് കിട്ടിയത് 27,0000 കോടി മാത്രം. ന്യായമായ വിഹിതം കേരളത്തിന് കിട്ടണം ഇതിന് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.Also read – പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷം; പച്ചക്കള്ളം ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ശരാശരി 1,75,000 കോടി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നു .കപ്പലുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് റെക്കോര്‍ഡ് ആണ്. മൂന്നു ലക്ഷം ടണ്‍ ഭാരമുള്ള കപ്പലുകള്‍ വരെ വിഴിഞ്ഞത്ത് അടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.The post ‘ന്യായമായ വിഹിതം കേരളത്തിന് കിട്ടണം, രാഷ്ട്രീയ ഭേതമന്യേ എല്ലാവരും ഒറ്റക്കെട്ടായി നില്ക്കണം’: മന്ത്രി കെ എന് ബാലഗോപാല് appeared first on Kairali News | Kairali News Live.