2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാനായിട്ടുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ വനിതാ ടീം. അവസാന മത്സരത്തിൽ ഓസ്ട്രേലിയയോട് തോട്ട ടീമിന് ഇനി ആദ്യ നാല് സ്ഥാനത്തേക്കെത്താനുള്ള പോരാട്ട പാത കാഠിന്യമേറിയതാണ്. നിലവിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ടീം നിലവിലുള്ളത്.ക‍ഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്. ക്യാപ്റ്റൻ അലിസ്സ ഹീലി (142)യുടെ പ്രകടനമാണ് 331 റൺസ് എന്ന റെക്കോർഡ് വിജയലക്ഷ്യം മറികടക്കാൻ ഓസ്ട്രേലിയയെ സഹായിച്ചത്. ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റൺസ് നേടുകയുണ്ടായി. മത്സരത്തിൽ വനിതാ ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ 1,000 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി ഇന്ത്യൻ ബാറ്റർ സ്മൃതി മന്ദാന മാറുകയുമുണ്ടായി.ഈ മത്സരത്തിലെ വിജയത്തോടെ ഓസ്ട്രേലിയ ഏ‍ഴ് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 6 പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്തുള്ളത്.Also Read: ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് സ്മൃതി മന്ദാന; ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരംന്യൂസിലൻഡും ബംഗ്ലാദേശും രണ്ട് പോയിന്റുകൾ വീതം യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലും. ഒരു മത്സരങ്ങൾ പോലും ഇതുവരെ ജയിക്കാത്ത ശ്രീലങ്കയും പാകിസ്ഥാനും അവസാന സ്ഥാനത്തുമാണുള്ളത്.ഇന്ത്യക്ക് ഇനിയുള്ള ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ജയിച്ചാൽ മാത്രമേ സെമി പ്രവേശന സാധ്യത സജീവമായി നിലനിർത്താൻ സാധിക്കുകയുള്ളൂ. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവരെയാണ് ഇനി ഇന്ത്യ നേരിടാനുള്ളത്. കൂടാതെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇനി അവരുടെ വരാനിരിക്കുന്ന ഒരു മത്സരമെങ്കിലും തോൽക്കുകയും വേണം.പോയിന്റ് ടേബിള്‍സ്ഥാനംടീംമത്സരങ്ങൾവിജയംതോല്‍വിസമനിലഫലമില്ലപോയിന്റുകൾനെറ്റ് റൺ-റേറ്റ് (NRR)1ഓസ്ട്രേലിയ430017+1.3532ഇംഗ്ലണ്ട്330006.+1.8643ഇന്ത്യ422004+0.6774ദക്ഷിണാഫ്രിക്ക321004-0.8885ന്യൂസിലാന്റ്312002-0.2456.ബംഗ്ലാദേശ്312002-0.357 ഡെൽഹി7ശ്രീലങ്ക302011-1.5158പാകിസ്താൻ303000-1.887The post തുടർച്ചയായ പരാജയങ്ങൾ: ഐസിസി വനിതാ ലോകകപ്പ് സെമി ഫൈനലിന് ഇന്ത്യയ്ക്ക് യോഗ്യത നേടാൻ സാധിക്കുമോ? സാധ്യതകൾ ഇപ്രകാരം appeared first on Kairali News | Kairali News Live.