ബാലുശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; ഏഴ് പേര്‍ കസ്റ്റഡിയില്‍

Wait 5 sec.

കോഴിക്കോട്  | ബാലുശേരി എകരൂലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വര്‍ (25) ആണ് കൊല്ലപ്പെട്ടത്.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബാലുശേരി പോലീസ് കേസെടുത്തു