കെപിസിസി ജനറൽ സെക്രട്ടറിയായി വി ബാബുരാജ്

Wait 5 sec.

പെരിന്തൽമണ്ണ: കെപിസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത വി ബാബുരാജിന് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം. പെരിന്തൽമണ്ണ ഗവ ഹൈസ്‌കൂൾ കെ എസ്‌ യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയത്തിൽ പ്രവേശിച്ച ബാബുരാജ് സംഘടനാ ജീവിതത്തിന് കൂടുത ഊർജ്ജവും ഉത്തരവാദിത്തബോധവും നൽകുന്നതായിട്ടായിരുന്നു പ്രസ്ഥാനം ഏൽപ്പിച്ച ഓരോ ചുമതല യും അദ്ദേഹം നിറവേറ്റിയിരുന്നത്.കെ.എസ്.യു താലൂക്ക് സെക്രട്ടറി,ജില്ലാ ജനറൽ സെക്രട്ടറി,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,ഡിസിസി ജനറൽ സെക്രട്ടറി,കെപിസിസി അംഗം, കെപിസിസി സെക്രട്ടറി പടിപടിയായി ഉയർച്ച എഐസിസി സംഘടന തെരഞ്ഞെടുപ്പിൽ കർണ്ണാടകയിലും തമിഴ് നാട്ടിലും സംഘടന റിട്ടേണിങ്ങ് ഓഫീസറുടെ ചുമതല നിർവഹിച്ച ബാബുരാജ് പാർട്ടിക്ക് ഏറെ നിർണ്ണായമായിരുന്ന പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപന ചുമതല പാർട്ടി വിശ്വാസിപ്പിച്ചേല്പിച്ചതും ബാബുരാജിനെയായിരുന്നു.ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു