ദീപാവലി ആഘോഷങ്ങൾക്ക് ഇക്കുറി ഹരിത പടക്കങ്ങൾക്ക് മാത്രം അനുവാദം

Wait 5 sec.

ദീപാവലി ആഘോഷങ്ങൾക്ക് ഇക്കുറി ഹരിത പടക്കങ്ങൾക്ക് മാത്രം അനുവാദം. ഈ സീസണിൽ മാത്രം ശിവകാശിയിൽ 32 പേർ വിവിധ സ്‌ഫോടനങ്ങളിൽ മരിച്ചു. അതേസമയം അനധികൃത പടക്ക വിപണനത്തിൽ കോടികളുടെ ജി.എസ്.ടി. ചോർച്ച തുടർക്കഥ.പരിസ്ഥിതി അഘാതം കുറയ്ക്കുന്ന ഹരിത മുദ്രയുള്ള പടക്കങ്ങൾക്ക് പ്രിയം ഏറുന്നെങ്കിലും വില കൂട്ടുന്നതിനാണ് പടക്ക നിർമ്മാതാക്കൾക്ക് പ്രിയം. ഇക്കുറിയും വ്യത്യസ്ഥ ഫാൻസി ഐറ്റം അവതരിപ്പിക്കുന്നതിൽ കമ്പനികൾ മത്സരിച്ചു. കയ്യിൽ വെച്ച് കത്തിക്കുന്ന പൂത്തിരി ഇറക്കി പടക്ക പ്രണയം മൂത്തവരെ ആകർഷിക്കുന്നു. കുട പോലത്തെ മത്താപ്പ് വെള്ളത്തിനുള്ളിൽ പോയി പൊന്തി വന്ന് കത്തുന്ന പൂത്തിരി ഒറ്റ് കൊളുത്തിൽ 5000 തവണ പൊട്ടുന്ന ആകാശ അമിട്ട് ചൂളമടിക്കുന്ന ചുള്ളനെ പോലത്തെ കാസിനോവ പൂത്തിരിയും ചക്രവും റോക്കറ്റും ദീപാവലി ആഘോഷത്തിന് മിഴിവ് പകരും.Also read: ബയോ 360 ലൈഫ് സയൻസസ് പാർക്ക്‌ സന്ദർശിച്ച് ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ലശിവകാശിയിൽ ഈ സീസണിൽ 13 ഫാക്ടറികളിലെ സ്‌ഫോടനങ്ങളിൽ ഫാക്ടറി ഉടമ ഉൾപ്പടെ 32 പേർ മരിച്ചു. ഇത് ഔദ്യോഗിക കണക്ക്, പക്ഷെ മരണ സംഖ്യ ഇതിലും കൂടുതലായിരിക്കാനാണ് സാധ്യത. അതേസമയം, കഴിഞ്ഞ ദീപാവലി സീസണിൽ 10 കോടിയുടെ പടക്കം കേരളത്തിൽ വിറ്റെന്ന് ശിവകാശി പടക്ക വ്യാപാരികൾ പറയുന്നു. എന്നാൽ കേരളത്തിലെ അംഗീകൃത വ്യപ്രാരികൾ 1 കോടിയുടെ പടക്കം 18% ജി.എസ്.ടി. നൽകി വാങ്ങി 9 9 കോടിയുടെ പടക്കം അനധികൃതമായി ടാക്സ് വെട്ടിച്ച് വിൽപന നടന്നുവെന്ന് കേരളത്തിലെ പടക്ക വ്യാപാരികൾ പറയുന്നു.The post ദീപാവലി ആഘോഷങ്ങൾക്ക് ഇക്കുറി ഹരിത പടക്കങ്ങൾക്ക് മാത്രം അനുവാദം appeared first on Kairali News | Kairali News Live.