സിറാജ് ക്യാമ്പയിന്‍: നാടെങ്ങും ആവേശപ്പെരുമഴ

Wait 5 sec.

കോഴിക്കോട് | സിറാജ് പ്രചാരണ ക്യാമ്പയിന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ, നാടൊട്ടുക്കും ഊര്‍ജിത പ്രവര്‍ത്തനം. പുതുതായി ചേര്‍ന്ന വാര്‍ഷിക വരിക്കാരുടെ വിവരങ്ങള്‍ മേല്‍ ഘടകങ്ങളിലേക്ക് കൈമാറുന്നതില്‍ സജീവമാണ് സംഘടനാ തലം. അപ്ലോഡിംഗ് പൂര്‍ത്തീകരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൗരപ്രമുഖരടക്കം നാടിന്റെ നാനാഭാഗങ്ങളില്‍ ഒട്ടനവധി പേര്‍ സിറാജിന്റെ വാര്‍ഷിക വരിക്കാരായി ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.‘നേരിന്റെ അക്ഷര വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ ഇത്തവണ നടക്കുന്ന പ്രചാരണ ക്യാമ്പയിന്‍ വ്യത്യസ്തമായ പദ്ധതികള്‍ കൊണ്ട് ആകര്‍ഷകമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അക്ഷരദീപം പദ്ധതിയില്‍ ചേര്‍ക്കപ്പെടുന്ന സ്‌കൂളുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മദ്റസാ അക്ഷരദീപം പദ്ധതി നാട് ഏറ്റെടുത്ത തരത്തിലാണ്. പദ്ധതി വ്യാപിപ്പിക്കണമെന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഹ്വാനവും കൂടി കണക്കിലെടുത്ത് മദ്റസകളിലുടനീളം മദ്റസാ അക്ഷരദീപം പദ്ധതി ആവേശകരമാകുകയാണ്.ഈ മാസം 21 മുതല്‍ വരിക്കാരായി ചേര്‍ന്നവരുടെ ലിസ്റ്റുകള്‍ ജില്ലാ പ്രമോഷന്‍ കൗണ്‍സിലുകള്‍ക്ക് സമര്‍പ്പിക്കണമെന്ന നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 30നകം പണമടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ ഒന്ന് മുതലാണ് പുതിയ വരിക്കാര്‍ക്ക് പത്രം എത്തിച്ചു നല്‍കുന്നത്.