സലാലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി

Wait 5 sec.

സലാലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ. ഇന്ത്യൻ സോഷൻ ക്ലബ് കേരള വിങ്ങ്, മലയാളം മിഷൻ, ലോക കേരള സഭ എന്നിവരാണ് മുഖ്യ സംഘാടകർ. ഒക്ടോബർ 25 ശനിയാഴ്ച സലാലയിൽ എത്തുന്ന മുഖ്യമന്ത്രി അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ‘പ്രവാസോത്സവം 2025’ ഔദ്യേഗിക ഉദ്ഘാടനം ചെയ്യും, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർമാരായ വിൽസൺ ജോർജ്, എം എ യൂസഫലി, ഗർഫാർ മുഹമ്മദലി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.Also read:ചിന്ത – മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബർ 25,26 തിയതികളിൽ ഷാർജയിൽ നടക്കും പ്രവാസോത്സവം 2025ൻ്റെ വേദിയിൽ വച്ച് മലയാളം മിഷൻ സലാല ചാപ്റ്ററിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ എ കെ പവിത്രൻ, ചെയർമാൻ അംബുജാക്ഷൻ മയ്യിൽ, ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനൻ എന്നിവർ അറിയിച്ചു.മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടി വിജയിപ്പിക്കുന്നതിന് സലാലയിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി 101 അംഗ സ്വാഗതസംഘമാണ് രൂപികരിച്ചിരിക്കുന്നുത്. ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കും. ഏതാണ്ട് 6000 ത്തോളം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.The post സലാലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി appeared first on Kairali News | Kairali News Live.