യുക്രെയ്ന്‍ ക്രിപ്റ്റോ ട്രേഡര്‍ കോസ്റ്റ്യ കുഡോ എന്നറിയപ്പെടുന്ന കോണ്‍സ്റ്റാന്റിന്‍ ഗലിച്ചിനെ ലംബോര്‍ഗിനി ഉറുസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്രിപ്റ്റോ മാര്‍ക്കറ്റില്‍ ഉണ്ടായ പ്രധാന തകര്‍ച്ചയെ തുടര്‍ന്നാണ് ഇതെന്നാണ് സംശയം. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ക്രിപ്റ്റോ വിപണി തകര്‍ന്നത്.ഒക്ടോബര്‍ 11-ന് കീവിലെ ഒബൊലോണ്‍സ്കി ജില്ലയിലാണ് കാറില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു. അദ്ദേഹത്തിന്റെ കൈവശം രജിസ്റ്റര്‍ ചെയ്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയായിരിക്കാമെന്ന സംശയത്തില്‍ പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. ക്രിപ്റ്റോ സമൂഹത്തിലെ പ്രമുഖ വ്യക്തിയായിരുന്നു ഗലിച്ച്. മരണത്തിന് മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വിഷാദരോഗം പ്രകടിപ്പിച്ചിരുന്നു.Read Also: സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്; ജോയല്‍ മോകിര്‍, ഫിലിപ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ പങ്കിട്ടുക്രിപ്റ്റോ തകര്‍ച്ച 19 ബില്യണ്‍ ഡോളറിലധികം ലിവറേജ്ഡ് പൊസിഷനുകളും 1.6 ദശലക്ഷത്തിലധികം ട്രേഡിങ് അക്കൗണ്ടുകളും ഇല്ലാതാക്കി. ബിറ്റ്കോയിന്‍ എട്ട് ശതമാനം ഇടിഞ്ഞ് ഏകദേശം 1,11,500 ഡോളറിലെത്തി. അതേസമയം എതെറിയം 12.7 ശതമാനം ഇടിഞ്ഞ് 3,778.31 ഡോളറിലെത്തി.The post ക്രിപ്റ്റോ കറന്സിയുടെ ശതകോടികളുടെ തകര്ച്ച; യുക്രെയ്ന് ട്രേഡര് ലംബോര്ഗിനിയില് മരിച്ച നിലയില് appeared first on Kairali News | Kairali News Live.