എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ ആനുകൂല്യം എല്ലാ സ്കൂള്‍ മാനേജുമെന്‍റുകള്‍ക്കും കൊടുക്കണമെന്നതാണ് സര്‍ക്കാരിന്‍റെ അഭിപ്രായം. ആ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.ഇതുപോലെയുള്ള സമാന സ്വഭാവമുള്ള നിരവധി കേസുകൾ സുപ്രീം കോടതിയിൽ നിലനിൽക്കുകയാണ്. ഈ കേസ്സുകളിൽ അധ്യാപക നിയമനവും ഭിന്നശേഷി നിയമനവും ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കോടതിയുടെ അന്തിമവിധി വാങ്ങേണ്ടതാണ് എന്ന വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ. അതിന്റെ അന്തിമ വിധി വാങ്ങുന്നതിനുവേണ്ടി സുപ്രീംകോടതിയെ വീണ്ടു സമീപിക്കും എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ALSO READ: നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം: നവ കേരള വികസന ക്ഷേമ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, ‘കേരള മോഡല്‍’ ലോകശ്രദ്ധ നേടിയെന്ന് മുഖ്യമന്ത്രിമുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് കൈക്കൊള്ളേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.The post എയ്ഡഡ് സ്കൂള് ഭിന്നശേഷി നിയമനം; ആനുകൂല്യം എല്ലാ സ്കൂള് മാനേജുമെന്റുകള്ക്കും കൊടുക്കണമെന്നാണ് സര്ക്കാരിന്റെ അഭിപ്രായം, ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.