യുദ്ധം തകർത്ത ഗാസയുടെ ഭരണം പലസ്തീനികൾക്ക് തന്നെയായിരിക്കണമെന്ന് യു.കെ. വിദേശകാര്യ സെക്രട്ടറി യിവെറ്റ് കൂപ്പർ വ്യക്തമാക്കി.യു.കെ. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഗാസയുടെ മേൽനോട്ടം വഹിക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സമാധാന ബോർഡിന് നേതൃത്വം നൽകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ഭാഗമായി, ഗാസയിലെ താത്കാലിക ടെക്നോക്രാറ്റിക് സർക്കാരിന് മേൽനോട്ടം വഹിക്കുന്നതിനായി വിഭാവനം ചെയ്ത സമാധാന ബോർഡിലേക്ക് ട്രംപ് ടോണി ബ്ലെയറിനെ നാമനിർദ്ദേശം ചെയ്തിരുന്നു.എന്നാൽ, ബ്ലെയർ ഈ ദൗത്യത്തിൽ പങ്കുചേരുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്ന് ട്രംപ് പിന്നീട് പറയുകയുണ്ടായി.എല്ലാവർക്കും സ്വീകാര്യമായ ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്നും ആ നിലയിലാണ് ടോണി ബ്ളയറിനെ നാമനിർദ്ദേശം ചെയ്തത് എന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.പലസ്തീന്റെ ഭരണം ഉടൻ തന്നെ പലസ്തീനികൾക്ക് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, ഈ വിഷയങ്ങളിലെല്ലാം വിശദാംശങ്ങൾ ഇപ്പോൾ ചർച്ച ചെയ്ത്, ചർച്ചകളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.ഗാസയുടെ ഭാവിഭരണത്തിൽ ബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നും, ഭരണം പൂർണ്ണമായും പലസ്തീൻ ജനതയുടെ കൈകളിലായിരിക്കണം എന്നുമുള്ള യു.കെ.യുടെ നിലപാടാണ് വിദേശകാര്യ സെക്രട്ടറി കൂപ്പർ ഇവിടെ വ്യക്തമാക്കിയത്.The post ഫലസ്തീൻ ഭരിക്കേണ്ടത് ഫലസ്തീനികൾ; നിലപാട് വ്യക്തമാക്കി യു.കെ. വിദേശകാര്യ സെക്രട്ടറി യിവെറ്റ് കൂപ്പർ appeared first on Arabian Malayali.