തിരുവനന്തപുരം | നെയ്യാറ്റിന്‍കര പൊഴിയൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിനുനേരെ ബിയര്‍ കുപ്പിയേറ്. ആക്രമണത്തില്‍ മൂന്നു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു.ബംഗാള്‍ സ്വദേശി അല്‍ക്കര്‍ദാസിന്റെ മകള്‍ അനുപമദാസ് എന്ന മൂന്നു വയസ്സുകാരിക്ക് ആണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂര്‍ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിമദ്യപിച്ച സനൂജ് കുളിച്ചുകൊണ്ടിരിക്കേയാണ് വിനോദ സഞ്ചാരികളുമായി ബോട്ട് പോകുന്നത് കണ്ടത്. ബോട്ടിലെ ഒരു യാത്രക്കാരി കടന്നുപിടിക്കാന്‍ ഇയാള്‍ ആദ്യശ്രമം നടത്തി. എന്നാല്‍ ഇത് സഹയാത്രികര്‍ ഇടപെട്ട് തടഞ്ഞു. ഈ ദേഷ്യത്തിലാണ് കൈയിലിരുന്ന ബിയര്‍കുപ്പി വലിച്ചെറിഞ്ഞത്. കുപ്പി പെണ്‍കുട്ടിയുടെ തലയ്ക്ക് കൊണ്ടു. ഇടതു കണ്ണിനു മുകളില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമം നടത്തിയ സനൂജിനെ ബോട്ട് ഡ്രൈവറുള്‍പ്പെടെയുള്ള യാത്രികരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു