ടി എം ശശി പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്

Wait 5 sec.

പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ പ്രതിനിധി ടി എം ശശിയെ തെരഞ്ഞെടുത്തു. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കൂടിയാണ് ടി എം ശശി. ഖൊ- ഖൊ അസോസിയേഷന്‍ പ്രതിനിധി കെ അശോകനാണ് വൈസ് പ്രസിഡന്റ്. ജിംനാസ്റ്റിക് അസോസിയേഷന്‍ പ്രതിനിധിയും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുമായ കെ സി റിയാസുദ്ദീന്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. Read Also: എക്‌സ്. ഏണസ്റ്റ് വീണ്ടും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടുകൗണ്‍സിലിലേക്കുള്ള നിര്‍വാഹക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഒക്ടോബർ 22ന് നടക്കും. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) പി ഡി അനില്‍ കുമാറായിരുന്നു വരണാധികാരി.News Summary: T M Sasi, a representative of the District Fencing Association, has been elected as the president of the Palakkad District Sports Council. T M Sasi is also a member of the CPIM District Secretariat.The post ടി എം ശശി പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് appeared first on Kairali News | Kairali News Live.