പൊന്നാനി: പൊന്നാനിയില്‍ ഇടിവള കൊണ്ടിടിച്ച് പല്ല് പോയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പൊന്നാനി ഫയര്‍ സ്റ്റേഷന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസം കോളജ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിലുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതരായ യുവാക്കള്‍ സംഘം ചേര്‍ന്ന് ആളുമാറി പൊന്നാനി കുറിയമാക്കാനാകത്ത് ജുനൈദ് എന്ന യുവാവിനെ മര്‍ദിക്കുകയും കൈവശം ഉണ്ടായിരുന്ന ഇരുമ്പ് വള കൊണ്ട് മുഖത്തടിച്ച് ജുനൈദിന്റെ മുന്‍വശത്തെ പല്ല് തെറിച്ച് പോവുകയും ചെയ്തിരുന്നു.ഈ സംഭവത്തില്‍ ഒന്നും രണ്ടും പ്രതികളായ പൊന്നാനി നഴ്സിംഗ് ഹോമിന് സമീപത്തെ രായിന്‍ വീട്ടില്‍ നായിഫ് (22), മീന്തെരുവ് കമ്മാലിക്കാനകത് അല്‍ അമീന്‍ (21) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി മീന്‍തെരുവ് മദാറിന്റെ അപ്പൂസ് എന്നു വിളിക്കുന്ന അഫ്സല്‍ (22) മറ്റ് പ്രതികളെ പിടികൂടിയ വിവരം അറിഞ്ഞ് ഒളിവിലായിരുന്നു. തുടരന്വേഷണത്തില്‍ അഫ്സലിനെ ഭാരതപ്പുഴയുടെ തീരത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് പൊന്നാനി പോലീസ് പിടികൂടി. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അഷറഫ്, എസ്ഐ സി.വി. ബിബിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെം ജെറോണ്‍, സുരേഷ്, നാസര്‍, എസ്. പ്രശാന്ത് കുമാര്‍ തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.വട്ടംകുളത്ത് തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി