ടെല്‍ അവീവ് | ഹമാസിനെ ലോകത്ത് ഒരിടത്തും അവശേഷിക്കാന്‍ അനുവദിക്കരുതെന്ന് ഇസ്‌റാഈല്‍. ഗ്രൂപ്പിനെ പൂര്‍ണമായി തുടച്ചുനീക്കണം. ഹമാസ് പൂര്‍ണമായും നിരായുധവത്ക്കരിക്കപ്പെട്ടാല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിനു പിന്നാലെയാണ് പുതിയ പ്രസ്താവന.ഗസ്സയില്‍ എതിരാളികളെ ഹമാസ് കൂട്ടക്കൊല ചെയ്‌തെന്നും ഇസ്‌റാഈല്‍ പറഞ്ഞു. വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ആരോപണങ്ങള്‍.തടവില്‍ ജീവന്‍ പൊലിഞ്ഞ 28 ബന്ദികളില്‍ നാലുപേരുടെ മാത്രം മൃതദേഹമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുള്ളവരുടെ മൃതശരീരം വീണ്ടെടുക്കാനായില്ലെന്ന ഹമാസ് പ്രതികരണം ചതിയാണെന്നും ഇസ്‌റാഈല്‍ ആരോപിക്കുന്നു. .